Today: 27 Apr 2024 GMT   Tell Your Friend
Advertisements
രാജു കുന്നക്കാടിന് രാജന്‍ പി ദേവ് സ്മാരക പുരസ്കാരം
Photo #1 - Europe - Otta Nottathil - raju_kunnakkatt_rajan_p_dev_award
തിരുവനന്തപുരം : നവഭാവന ചാരിറ്റബിള്‍ ട്രസ്ററിന്റെ 2023~24 വര്‍ഷത്തെ രാജന്‍ പി ദേവ് സ്മാരക പുരസ്കാരത്തിന് ( നാടകം )രാജു കുന്നക്കാട്ടിനെ തെരഞ്ഞെടുത്തു.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവ ഭാവന ചാരിറ്റബിള്‍ ട്രസ്ററ്, മണ്മറഞ്ഞു പോയ മഹാരഥന്മാരുടെ പേരില്‍ വിവിധ മേഖലകളില്‍ ശോഭിക്കുന്നവര്‍ക്കായി വര്‍ഷം തോറും നല്‍കി വരുന്ന അവാര്‍ഡുകളില്‍ ഒന്നാണ്, മലയാള നാടക, സിനിമാ രംഗത്തെ കുലപതിയായ രാജന്‍ പി ദേവിന്റെ പേരില്‍ നല്‍കി വരുന്ന ഈ അവാര്‍ഡ്.

2024 മാര്‍ച്ച് 27 ന് തിരുവനന്തപുരം വിവേകാനന്ദ ഹാളില്‍ വച്ചു നടക്കുന്ന ട്രസ്ററിന്റെ വാര്‍ഷികാഘോഷചടങ്ങില്‍, നിരവധി കലാ സാഹിത്യ രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തില്‍ ആയിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്.

നാടകരചന,അഭിനയം , കവിതാ രചന, ആലാപനം തുടങ്ങിയ രംഗങ്ങളിലെ സമഗ്ര സംഭാവനക്കാണ് രാജു കുന്നക്കാട്ട് അവാര്‍ഡിന് അര്‍ഹമായത്.

19 വര്‍ഷമായി അയര്‍ലണ്ടില്‍ താമസമാക്കിയ രാജു കോട്ടയം ജില്ലയില്‍ ആനിക്കാട് സ്വദേശിയാണ്.

കലാ, സാംസ്കാരിക പ്രവര്‍ത്തനത്തിന് 2007 ല്‍ അജ്മാന്‍ കേരളൈറ്റ്സ് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 'പ്രവാസി രത്ന' അവര്‍ഡിന് രാജു അര്‍ഹമായിട്ടുണ്ട്.

കേരള സാക്ഷരത മിഷന്‍ സ്റേററ്റ് റിസോര്‍സ് പേഴ്സണ്‍, പള്ളിക്കത്തോട് പഞ്ചായത്ത് അംഗം, വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ളോബല്‍ വൈസ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.സംസ്കാരവേദി കേന്ദ്ര കമ്മിറ്റി അംഗമാണ്.

റോം ഒരു നേര്‍ക്കാഴ്ച, അയര്‍ലന്‍ഡിലൂടെ തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
- dated 15 Mar 2024


Comments:
Keywords: Europe - Otta Nottathil - raju_kunnakkatt_rajan_p_dev_award Europe - Otta Nottathil - raju_kunnakkatt_rajan_p_dev_award,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
spice_maker_everest_clarification
ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ശേഷം ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് ഇന്ത്യന്‍ സുഗന്ധവ്യഞ്ജന നിര്‍മ്മാതാക്കളായ എവറസ്ററ് കമ്പനി Recent or Hot News
തുടര്‍ന്നു വായിക്കുക
shcengen_visa_rules_loosened_for_Indians
ഇന്ത്യക്കാര്‍ക്ക് ഷെങ്കന്‍ വിസ നടപടിക്രമങ്ങള്‍ ലഘൂകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
zelensky_death_bid_poland_arrest
സെലന്‍സ്കിക്കെതിരായ വധശ്രമം: പോളണ്ടുകാരന്‍ അറസ്റ്റില്‍
തുടര്‍ന്നു വായിക്കുക
ferrari_3year_old
മൂന്നാം വയസില്‍ ഫെരാരി ഓടിക്കുന്ന കുട്ടി
തുടര്‍ന്നു വായിക്കുക
world_press_foto_award_2024_muhammad_salem
റോയിട്ടേഴ്സിലെ മുഹമ്മദ് സലേമിന് വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ്
തുടര്‍ന്നു വായിക്കുക
middle_east_conflicts_oil_price_hike
മിഡില്‍ ഈസ്ററ് യുദ്ധം ; എണ്ണവില കുതിയ്ക്കുന്നു
തുടര്‍ന്നു വായിക്കുക
vishu_celebration_sathgamaya_ireland_2024
അയര്‍ലണ്ടിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us